SEARCH


Kannur Panapuzha Oravankara Bhagavathy Kavu - പാണപ്പുഴ ഒറവങ്കര ഭഗവതി കാവ്

Course Image
കാവ് വിവരണം/ABOUT KAVU


Kannur Panapuzha Oravankara Bhagavathy Kavu - പാണപ്പുഴ ഒറവങ്കര ഭഗവതി കാവ്

ക്ഷേത്രം സ്ഥിതിചെയ്യുന്ന പാണപ്പുഴ പ്രദേശം പൌരാണിക കാലത്തുതന്നെ പ്രശസ്തമായിരുന്നു എന്നതിന് ഐതിഹ്യങ്ങളും ഇന്ന് ലഭ്യമായ ചില തെളിവുകളും ഉണ്ട്. ഈ ക്ഷേത്രത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത്‌ ക്ഷേത്രത്തില്‍ നിന്നും ഏതാണ്ട് 100 മീറ്റര്‍ അകലെയായി ഒരു ഗുഹ കാണുന്നുണ്ട്. ഈ ഗുഹയിലേക്ക് അല്പം ഇറങ്ങിചെന്നാല്‍ ഒരു വിശാലമായ മുറിയുടെ സൗകര്യം കാണാം. അവിടുന്നഗോട്ടു ഗുഹ ഭാഗം വിസ്താരം കുറവാണ്. ഈ ഗുഹ പ്രദാന ക്ഷേത്രത്തിന്റെ അസ്ഥിവാരതിനടിയില്‍ കൂടി കടന്നു പിന്‍ഭാഗത്തെ ചുട്ടു മതിലിനു പുറത്തു കാവിലെക്കാന് തുറക്കുന്നത്. മഴക്കാലത്ത് ഗുഹ മുഖത്തുകൂടി ഒഴുകിവരുന്ന വെള്ളം ക്ഷേത്രത്തിന്റെ പിന്‍ഭാഗത്തെ കാവില്‍ എത്തുന്നു. മുന്‍കാലത്ത് ഈ ഗുഹയില്‍ ഉറവു വെള്ളം ഉണ്ടായിരുന്നുവെന്നും ഉറവിനു മുകളില്‍ ഉള്ള ക്ഷേത്രം ആയതുകൊണ്ട് ഉറവങ്കര എന്ന് പേര് വന്നു എന്നും ഈ പേര് കാലപഴക്കത്തില്‍ ഒറവങ്കര എന്നയിതീര്‍ന്നു എന്നും കരുതപെടുന്നു.

ഇത് പോലെ രണ്ടു മൂന്ന് ഗുഹകള്‍ ഏതാണ്ട് രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ വേറെയുണ്ട്. ക്ഷേത്രത്തിന്റെ കുറച്ചകലെയായി പടിഞ്ഞാറും തെക്കും ഭാഗങ്ങളില്‍ കൂടി ഓരോ പുഴ ഒഴുകുന്നുണ്ട്. പണ്ട് പാണ്ഡവന്മാര്‍ വനവാസക്കാലത്ത് ഈ പ്രദേശ ത് താമസിച്ചിരുന്നു എന്നും അങ്ങിനെ പാണ്‌ഡവപുഴ എന്ന പേര്‍ ചുരുങ്ങി പാണപ്പുഴ എന്നായിതീര്‍ന്നതാന്നെന്ന് വിശ്വസിക്കപെടുന്നു.

പ്രതിഷ്ട്ടയെ തെളിയിക്കുന്നത്തിനുള്ള എെതിഹ്യം വളരെക്കാലം മുന്‍പ് പാണപ്പുഴയിലെ ഭൂരിപക്ഷം കുടുംബാങ്ങളും തീയ സമുതായക്കരായിരുന്നു. കണിശ സമുതായതില്പെട്ട ഒരു കുടുംബം അക്കാലത്ത് ഇവിടെ ഉണ്ടായിരുന്നു. ജ്യോതിഷവും അധ്യാപനവും ആണ് കുലത്തൊഴില്‍. ഏതാണ്ട് മുന്നൂറു കൊല്ലങ്ങള്‍ക്ക് മുന്‍പ് ജ്യോതിഷ, മാന്ത്രിക കാര്യങ്ങളില്‍ പ്രശസ്തനായ ഒരാള്‍ ഈ കുടുംബത്തില്‍ ഉണ്ടായിരുന്നുവെത്രെ. മന്ത്രമൂര്തികളുടെ ഉപാസകായിരുന്നു അദേഹം. ഔപചാരിക വിദ്യാഭ്യാസം നിലവില്‍ ഇല്ലായിരുന്ന അക്കാലത്തു കുട്ടികളെ എഴുത്തും വായനയും കൂടാതെ മന്ത്രവിദ്യകളും പഠിപ്പിക്കുമായിരുന്നു. ഇതിന്നായി വീടിനതു തന്നെ ഒരു കളരി സ്ഥാപിച്ചു അധ്യാപനം നടത്തിവന്നു. ആളുകള്‍ അദേഹത്തെ ഗുരുക്കള്‍ എന്ന് വിളിച്ചുവന്നു. തീയ സമുതായത്തിലെ നിരവധി പേര്‍ ഗുക്കള്‍ക്ക് ശിഷ്യ ഗണങ്ങളായി ഉണ്ടായിരുന്നു. അക്കൂടത്തില്‍ വലിയവീട് എന്ന കുടുംബത്തിലെ ഒരാള്‍ ശിഷ്യരില്‍ പ്രമുഖനായിരുന്നു. പ്രസ്തുത കുടുംബത്തില്‍ പുതിയ ഭഗവതി തുടങ്ങിയ തെയ്യങ്ങളെ ആരാധിക്കാറുണ്ടായിരുന്നു. ( ഈ വലിയവീട് ഒറവങ്കര ക്ഷേത്രത്തില്‍ നിന്നും കുറച്ചു തെക്ക് ഭാഗത്താണ്. ഇപ്പോഴും തിരുവായുധങ്ങളും മറ്റും സൂക്ഷിക്കുന്ന ഭാണ്ടാരപുരയും ഈ വീടിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു)

അക്കാലത്ത് പാണപ്പുഴ, ചിറക്കല്‍ തമ്പുരാന്റെ അധീനതയില്‍ ആയിരുന്നു. സാധാരണയായി ആയോധനമുറകള്‍ പഠിപ്പിക്കുന്ന സ്ഥലമാണ് കളരികള്‍. പാണപ്പുഴ കളരിയെകുരിച്ചു അറിഞ്ഞ ചിറക്കല്‍ തമ്പുരാന്‍ ആയുധകളരിയാനെന്നു തെറ്റായി മനസിലാക്കിയോ അതോ പരിഹസിക്കാന്‍ വേണ്ടിയോ എന്ന് നിശ്ചയമില്ല - ഗുരുക്കളെ അങ്കത്തിന് വിളിച്ചു. തിരുവായ്കു എതിര്‍ വായില്ലതിരുന്ന ആ കാലത്ത് വിളിച്ചാല്‍ പോകാതിരിക്കാനും പറ്റില്ല. ഗുരുക്കള്‍ വലിയവീടിലെ തന്റെ പ്രധാന ശിഷ്യന്‍ ഒത്തു ആലോചിച്ചു ശേഷം പോകാനുറച്ചു. അങ്കത്തിന് തലേ ദിവസം ഗുരുവും ശിഷ്യനും കളരിയിലെ മന്ത്രമൂര്തികളെയും വലിയവീടിലെ കുലദൈവങ്ങളെയും തോഴുതു ചിറക്കല്‍ കൊവിലകതെക് പുറപെട്ടു. വഴി മദ്ധ്യേ കടന്നപള്ളി വെള്ളാളം ശിവക്ഷേത്രത്തിലും തൊഴുതു. സന്ധ്യായപോള്‍ അവര്‍ വളപട്ടണത്ത് എത്തി. നേരം ഇരുടിയപ്പോള്‍ അകലെ വെളിച്ചം കണ്ട ഒരു കുടിലിലേക്ക് അവര്‍ ചെന്നു. ഒരു വൃദ്ധയാണ് അവിടെ താമസിച്ചിരുന്നത്. വിവരങ്ങള്‍ ഒക്കെ പറഞ്ഞപ്പോള്‍ അന്ന് അവിടെ താമസിക്കുവാന്‍ അനുവദിച്ചു. പിറ്റേന് രാവിലെ കോവിലകത്തേക്കു പുറപെടുമ്പോള്‍ തൊട്ടടുത്തുള്ള കളരി വാതുക്കല്‍ ക്ഷേത്രത്തില്‍ ചെന്നു ഭഗവതിയുടെ അനുഗ്രഹം വാങ്ങണമെന്ന് വൃദ്ധ പറഞ്ഞു. അത് അനുസരിച്ച് ഗുരുവും ശിഷ്യനും ക്ഷേത്രത്തിലെത്തി. ഭഗവതിയുടെ തെയ്യം പുറപെട്ട സമയമായിരുന്നു അത്. ഗുരു ശിഷ്യന്‍ മാര്‍ കാര്യങ്ങള്‍ ഭഗവതിയെ ധരിപിച്ചു. അവരില്‍ പ്രസാദിച്ച ഭഗവതി ഒരു നന്ദകവാള്‍ അനുഗ്രഹിച്ചു നല്‍കി. ആ വാളുമായി ഗുരുവും ശിഷ്യനും കോവിലകത്തു എത്തി. തമ്പുരാന്റെ പടയാളികള്‍ അങ്കത്തിനു ഒരുങ്ങി നില്‍കുന്ന കാഴ്ചയാണവര്‍ കണ്ടത്. എന്നാല്‍ ഗുരുക്കളുടെ കയ്യിലെ നന്ദക വാളില്‍ നിന്നും പുറപെട്ട അത്ഭുത രശ്മികള്‍ കൊണ്ട് പടയാളികള്‍ ബോധമറ്റു വീഴാന്‍ തുടങ്ങി. ഈ കാഴ്ച കണ്ടു ഭയന്ന രാജാവ് അവരെ സ്വീകരിച്ചിരുത്തി ആചാര്യ സ്ഥാനം നല്‍കി. ഗുരുവിനു ഒരു ചൂരലും ശിഷ്യന് തണ്ടയാന്‍ എന്ന പദവിയും നല്‍കി ഒരു ഓലകുടയും സമ്മാനിചൂ. രണ്ടുപേരും സസന്തോഷം പാണപ്പുഴ യിലേക്ക് മടങ്ങി. വൈകിട്ട് തങ്ങളുടെ വീടുകളിലെത്തി രണ്ടുപേരും ആഹാരം കഴിക്കാന്‍ ഇരുന്നു. അപ്പോള്‍ ഗുരുവിന്റെ സമീപത്തിരുന്ന നന്ദകവാള്‍ വിറയ്കുന്നതായി കണ്ടു. ഇതേസമയം ശിഷ്യന്റെ വീട്ടില്‍ ഓലക്കുടയും വിറയ്കുന്നുണ്ടായിരുന്നു. പരസ്പരം വിവരം പറയാന്‍ പുറപ്പെട്ട ഗുരുവും ശിഷ്യനും പാതിവഴികുള്ള വയലില്‍ വച്ച് കണ്ടുമുട്ടി. (ഈ സ്ഥലത്തിന് പ്രത്യേക പ്രാധാന്യം ഉണ്ട്. അക്കാര്യം ഒടുവില്‍ ചേര്‍ത്തിട്ടുണ്ട്) അവര്‍ വിവരങ്ങള്‍ അന്യോന്യം പറഞ്ഞു. തുടര്‍ന്ന് ജ്യോതിഷി പ്രശ്ന ചിന്ത ചെയ്തപ്പോള്‍ നന്ദക വാളിലും ഓലകുടയിലും കളരി വാതുക്കല്‍ ഭഗവതിയുടെ സാന്നിധ്യം കുടികൊള്ളുന്നതായി തെളിഞ്ഞു. തുടര്‍ന്ന് നന്ദക വാള്‍ ഗുരുക്കള്‍ കളരിയില്‍ പ്രതിഷ്ടിച്ചു പൂജിച്ചു. ഓലകുടയിലെ ദൈവ സാന്നിധ്യം ഒരു പീഠത്തിലേക്ക് ആവാഹിച്ചു വലിയവീടിനു കുറച്ചു വടക്ക് ഭാഗത്ത്‌ ക്ഷേത്രം പണിതു അവിടെ പ്രതിഷ്ടിച്ചു. (ഒറവങ്കര എന്ന പേരിന്റെ ഉത്ഭവം 1 ല്‍ കൊടുതിടുണ്ട്. ഈ ക്ഷേത്രത്തിലും കളരിയിലും ഒറവങ്കര ഭഗവതി തുടഗിയ കുറെ തെയ്യങ്ങള്‍ കെട്ടി ആടിക്കാറുണ്ട്. തണ്ടയാന്‍ എന്ന ആചാര പേരുള്ള ശിഷ്യനെ തെയ്യക്കൊലമായി കണക്കാക്കി തണ്ടയാര്‍ശ്ശന്‍ എന്ന തെയ്യക്കൊലവും കെട്ടിയ്യാടിക്കാറുണ്ട്. പാണപ്പുഴയില്‍ ക്ഷേത്രവും കളരിയും തമ്മിലുള്ള ബന്ധം ഇന്നും തുടര്‍ന്ന് വരുന്നു. ക്ഷേത്രത്തിലെ എല്ലാ അചാരക്ഷേത്രത്തിലെ എല്ലാ അചാരങ്ങള്‍കും കളരിയിലെ ഗുരുക്കളുടെ സാന്നിധ്യം ആവശ്യമാണ്. കളരിയിലെ ചടങ്ങുകള്‍ക്ക് ക്ഷേത്ര ഭാരവാഹികളുടെ പ്രാതിനിത്യം ഒഴിച്ചുകൂടാതവയാണ്. ഗുരുവും ശിഷ്യനും കണ്ടുമുട്ടിയ സ്ഥലത്തിന്റെ പ്രാധാന്യം. വടക്കേ മലബാറിലെ കാവുകളില്‍ നടത്തിവരാറുള്ള മീനമാസത്തിലെ പൂരോല്‍സവം ഇവിടെയും നടത്തി വരുന്നുണ്ട്. ഇതിന്റെ സമാപന ദിവസം വലിയ വീടിനോട് ചെര്‍ന്നുള്ള ഭാണ്ഡാര പുരയില്‍ നിന്നും ഭഗവതി ബിംബവും മറ്റു തിരുവായുധങ്ങളും എഴുന്നളിച്ചു തെക്ക് ഭാഗത്തുള്ള പുഴയില്‍ കൊണ്ട് പോയി കുളിപ്പിക്കുന്നു. പൂരം കുളി എന്ന പേരില്‍ ഇതറിയപെടുന്നു. പൂരംകുളി കഴിഞ്ഞാല്‍ ബിംബവും തിരുവായുധങ്ങളും ആദ്യം കൊണ്ട് വയ്കുന്നത് മുന്‍പ് ഗുരുവും ശിഷ്യനും വയലില്‍ വച്ച് കണ്ടുമുട്ടിയ സ്ഥലത്താണ്. ഈ സ്ഥലത്ത് പ്രസ്തുത സമയം ഗുരുകളും സന്നിഹിതനായിരിക്കും. ഇവിടെ ഒരു പ്ലാവും ചുറ്റും തറയും ഉള്ളതുകൊണ്ട് പ്ളാത്തറ എന്നും വയലിനെ പ്ളാത്തറ വയല്‍ എന്നും അറിയപെടുന്നു. അക്കാലത്ത് പാണപ്പുഴ, ചിറക്കല്‍ തമ്പുരാന്റെ അധീനതയില്‍ ആയിരുന്നു. സാധാരണയായി ആയോധനമുറകള്‍ പഠിപ്പിക്കുന്ന സ്ഥലമാണ് കളരികള്‍. പാണപ്പുഴ കളരിയെകുരിച്ചു അറിഞ്ഞ ചിറക്കല്‍ തമ്പുരാന്‍ ആയുധകളരിയാനെന്നു തെറ്റായി മനസിലാക്കിയോ അതോ പരിഹസിക്കാന്‍ വേണ്ടിയോ എന്ന് നിശ്ചയമില്ല - ഗുരുക്കളെ അങ്കത്തിന് വിളിച്ചു. തിരുവായ്കു എതിര്‍ വായില്ലതിരുന്ന ആ കാലത്ത് വിളിച്ചാല്‍ പോകാതിരിക്കാനും പറ്റില്ല. ഗുരുക്കള്‍ വലിയവീടിലെ തന്റെ പ്രധാന ശിഷ്യന്‍ ഒത്തു ആലോചിച്ചു ശേഷം പോകാനുറച്ചു. അങ്കത്തിന് തലേ ദിവസം ഗുരുവും ശിഷ്യനും കളരിയിലെ മന്ത്രമൂര്തികളെയും വലിയവീടിലെ കുലദൈവങ്ങളെയും തോഴുതു ചിറക്കല്‍ കൊവിലകതെക് പുറപെട്ടു. വഴി മദ്ധ്യേ കടന്നപള്ളി വെള്ളാളം ശിവക്ഷേത്രത്തിലും തൊഴുതു. സന്ധ്യായപോള്‍ അവര്‍ വളപട്ടണത്ത് എത്തി. നേരം ഇരുടിയപ്പോള്‍ അകലെ വെളിച്ചം കണ്ട ഒരു കുടിലിലേക്ക് അവര്‍ ചെന്നു. ഒരു വൃദ്ധയാണ് അവിടെ താമസിച്ചിരുന്നത്. വിവരങ്ങള്‍ ഒക്കെ പറഞ്ഞപ്പോള്‍ അന്ന് അവിടെ താമസിക്കുവാന്‍ അനുവദിച്ചു. പിറ്റേന് രാവിലെ കോവിലകത്തേക്കു പുറപെടുമ്പോള്‍ തൊട്ടടുത്തുള്ള കളരി വാതുക്കല്‍ ക്ഷേത്രത്തില്‍ ചെന്നു ഭഗവതിയുടെ അനുഗ്രഹം വാങ്ങണമെന്ന് വൃദ്ധ പറഞ്ഞു. അത് അനുസരിച്ച് ഗുരുവും ശിഷ്യനും ക്ഷേത്രത്തിലെത്തി. ഭഗവതിയുടെ തെയ്യം പുറപെട്ട സമയമായിരുന്നു അത്. ഗുരു ശിഷ്യന്‍ മാര്‍ കാര്യങ്ങള്‍ ഭഗവതിയെ ധരിപിച്ചു. അവരില്‍ പ്രസാദിച്ച ഭഗവതി ഒരു നന്ദകവാള്‍ അനുഗ്രഹിച്ചു നല്‍കി. ആ വാളുമായി ഗുരുവും ശിഷ്യനും കോവിലകത്തു എത്തി. തമ്പുരാന്റെ പടയാളികള്‍ അങ്കത്തിനു ഒരുങ്ങി നില്‍കുന്ന കാഴ്ചയാണവര്‍ കണ്ടത്. എന്നാല്‍ ഗുരുക്കളുടെ കയ്യിലെ നന്ദക വാളില്‍ നിന്നും പുറപെട്ട അത്ഭുത രശ്മികള്‍ കൊണ്ട് പടയാളികള്‍ ബോധമറ്റു വീഴാന്‍ തുടങ്ങി. ഈ കാഴ്ച കണ്ടു ഭയന്ന രാജാവ് അവരെ സ്വീകരിച്ചിരുത്തി ആചാര്യ സ്ഥാനം നല്‍കി. ഗുരുവിനു ഒരു ചൂരലും ശിഷ്യന് തണ്ടയാന്‍ എന്ന പദവിയും നല്‍കി ഒരു ഓലകുടയും സമ്മാനിചൂ. രണ്ടുപേരും സസന്തോഷം പാണപ്പുഴ യിലേക്ക് മടങ്ങി. വൈകിട്ട് തങ്ങളുടെ വീടുകളിലെത്തി രണ്ടുപേരും ആഹാരം കഴിക്കാന്‍ ഇരുന്നു. അപ്പോള്‍ ഗുരുവിന്റെ സമീപത്തിരുന്ന നന്ദകവാള്‍ വിറയ്കുന്നതായി കണ്ടു. ഇതേസമയം ശിഷ്യന്റെ വീട്ടില്‍ ഓലക്കുടയും വിറയ്കുന്നുണ്ടായിരുന്നു. പരസ്പരം വിവരം പറയാന്‍ പുറപ്പെട്ട ഗുരുവും ശിഷ്യനും പാതിവഴികുള്ള വയലില്‍ വച്ച് കണ്ടുമുട്ടി. (ഈ സ്ഥലത്തിന് പ്രത്യേക പ്രാധാന്യം ഉണ്ട്. അക്കാര്യം ഒടുവില്‍ ചേര്‍ത്തിട്ടുണ്ട്) അവര്‍ വിവരങ്ങള്‍ അന്യോന്യം പറഞ്ഞു. തുടര്‍ന്ന് ജ്യോതിഷി പ്രശ്ന ചിന്ത ചെയ്തപ്പോള്‍ നന്ദക വാളിലും ഓലകുടയിലും കളരി വാതുക്കല്‍ ഭഗവതിയുടെ സാന്നിധ്യം കുടികൊള്ളുന്നതായി തെളിഞ്ഞു. തുടര്‍ന്ന് നന്ദക വാള്‍ ഗുരുക്കള്‍ കളരിയില്‍ പ്രതിഷ്ടിച്ചു പൂജിച്ചു. ഓലകുടയിലെ ദൈവ സാന്നിധ്യം ഒരു പീഠത്തിലേക്ക് ആവാഹിച്ചു വലിയവീടിനു കുറച്ചു വടക്ക് ഭാഗത്ത്‌ ക്ഷേത്രം പണിതു അവിടെ പ്രതിഷ്ടിച്ചു. (ഒറവങ്കര എന്ന പേരിന്റെ ഉത്ഭവം 1 ല്‍ കൊടുതിടുണ്ട്. ഈ ക്ഷേത്രത്തിലും കളരിയിലും ഒറവങ്കര ഭഗവതി തുടഗിയ കുറെ തെയ്യങ്ങള്‍ കെട്ടി ആടിക്കാറുണ്ട്. തണ്ടയാന്‍ എന്ന ആചാര പേരുള്ള ശിഷ്യനെ തെയ്യക്കൊലമായി കണക്കാക്കി തണ്ടയാര്‍ശ്ശന്‍ എന്ന തെയ്യക്കൊലവും കെട്ടിയ്യാടിക്കാറുണ്ട്. പാണപ്പുഴയില്‍ ക്ഷേത്രവും കളരിയും തമ്മിലുള്ള ബന്ധം ഇന്നും തുടര്‍ന്ന് വരുന്നു. ക്ഷേത്രത്തിലെ എല്ലാ അചാരക്ഷേത്രത്തിലെ എല്ലാ അചാരങ്ങള്‍കും കളരിയിലെ ഗുരുക്കളുടെ സാന്നിധ്യം ആവശ്യമാണ്. കളരിയിലെ ചടങ്ങുകള്‍ക്ക് ക്ഷേത്ര ഭാരവാഹികളുടെ പ്രാതിനിത്യം ഒഴിച്ചുകൂടാതവയാണ്.

ഗുരുവും ശിഷ്യനും കണ്ടുമുട്ടിയ സ്ഥലത്തിന്റെ പ്രാധാന്യം. വടക്കേ മലബാറിലെ കാവുകളില്‍ നടത്തിവരാറുള്ള മീനമാസത്തിലെ പൂരോല്‍സവം ഇവിടെയും നടത്തി വരുന്നുണ്ട്. ഇതിന്റെ സമാപന ദിവസം വലിയ വീടിനോട് ചെര്‍ന്നുള്ള ഭാണ്ഡാര പുരയില്‍ നിന്നും ഭഗവതി ബിംബവും മറ്റു തിരുവായുധങ്ങളും എഴുന്നളിച്ചു തെക്ക് ഭാഗത്തുള്ള പുഴയില്‍ കൊണ്ട് പോയി കുളിപ്പിക്കുന്നു. പൂരം കുളി എന്ന പേരില്‍ ഇതറിയപെടുന്നു. പൂരംകുളി കഴിഞ്ഞാല്‍ ബിംബവും തിരുവായുധങ്ങളും ആദ്യം കൊണ്ട് വയ്കുന്നത് മുന്‍പ് ഗുരുവും ശിഷ്യനും വയലില്‍ വച്ച് കണ്ടുമുട്ടിയ സ്ഥലത്താണ്. ഈ സ്ഥലത്ത് പ്രസ്തുത സമയം ഗുരുകളും സന്നിഹിതനായിരിക്കും. ഇവിടെ ഒരു പ്ലാവും ചുറ്റും തറയും ഉള്ളതുകൊണ്ട് പ്ളാത്തറ എന്നും വയലിനെ പ്ളാത്തറ വയല്‍ എന്നും അറിയപെടുന്നു.

വിവരണം : Shiju Alinkeel T

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com
Tags: #panapuzha #oravankara





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848